Advertisements
|
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് 25 സെപ്.19 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ തുടക്കമാവും
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് EVOKE'25 സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും.
വെള്ളി,ശനി,ഞായര്‍ ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കും. സമ്മേളനത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ.യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജേക്കബ് മാത്യു, ഡോ. ഷൈനി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.
വി. ലൂക്കോസിന്റെ സുവിശേഷത്തിലെ നല്ല ശമരിയാക്കാരന്റെ ഉപമയുടെ പശ്ചാത്തലത്തില്‍ ""നീയും പോയി അങ്ങനെ തന്നെ ചെയ്ക'' (ലൂക്കാ 10:37) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഇതിന്റെ അടിസ്ഥാനത്തില്‍, ജര്‍മനിയിലെ ഇടവകാംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനും ക്രിസ്തീയ കുടുംബജീവിതത്തിനും, യുവജനങ്ങളില്‍ ദൈവാശ്രയബോധം വളര്‍ത്തുന്നതിനുമായി വിവിധ ക്ളാസുകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിയോടുകൂടി ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച്ച വി. കുര്‍ബാനയോടുകൂടി സമാപിക്കും.
2023~ല്‍ ഔദ്യോഗികമായി സ്ഥാപിതമായ ഇടവക, കേവലം രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് മലങ്കര സഭക്ക് അഭിമാനമായി മാറുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ EVOKE'24 ബര്‍ലിനില്‍ ഏകദിന കോണ്‍ഫറന്‍സായി നടത്തുവാന്‍ ഇടവകയ്ക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം മൂന്നു ദിവസങ്ങളായി, ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലിയൂത്ത് കോണ്‍ഫറന്‍സിനാണ് ഇടവക നേതൃത്വം നല്‍കുന്നത്.
വികാരി ഫാ. രോഹിത് സ്കറിയ ജോര്‍ജി, സഹവികാരിമാരായ ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, ഫാ. ജിബിന്‍ തോമസ് എബ്രഹാം, ട്രസ്ററി സിനോ തോമസ്, സെക്രട്ടറി ലിബിന്‍ വര്‍ഗീസ്, ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ ബിജോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലും ഇടവകാംഗങ്ങളുടെ ദീര്‍ഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരവുമാണ് ഈ ഫാമിലി കോണ്‍ഫറന്‍സ്. |
|
- dated 19 Sep 2025
|
|
Comments:
Keywords: Germany - Otta Nottathil - st_thomas_parish_indian_orthodox_family_confernce_2025_frankfurt Germany - Otta Nottathil - st_thomas_parish_indian_orthodox_family_confernce_2025_frankfurt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|